ജില്ല ബാങ്ക് തളിപ്പറമ്പ് ശാഖ ഇടപാടുകാരന്​ മുക്കുപണ്ടം നൽകി തട്ടിപ്പ്​; മൂന്ന് ജീവനക്കാർക്ക്​ സസ്പെൻഷൻ

തളിപ്പറമ്പ്: ജില്ല ബാങ്കി​െൻറ തളിപ്പറമ്പ് മെയിൻ ശാഖയിൽ സ്വർണം പണയംവെച്ച് വായ്പയെടുത്തയാൾക്ക് മുക്കുപണ്ടം തിരികെ ലഭിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേരെ സസ്പെൻഡ്ചെയ്തു. മാനേജർമാരായ ഇ. ചന്ദ്രൻ, ടി.വി. രമ, അപ്രൈസർ ഷഡാധനൻ എന്നിവരെയാണ് ഡി.ജി.എം എം.പി. ശശി സസ്പെൻഡ്ചെയ്തത്. തളിപ്പറമ്പ് ഞാറ്റുവയലിലെ ഹസൻ എന്നയാൾ ബാങ്കിൽ പണയംവെച്ച സ്വർണാഭരണം തിരിച്ചെടുത്തപ്പോഴാണ് മുക്കുപണ്ടം നൽകിയതെന്നാണ് പരാതി. ഇയാൾ മകൻ റഷീദി​െൻറ ഭാര്യയുടെ ഒമ്പതേകാൽ പവ​െൻറ സ്വർണമാലയാണ് ബാങ്കിൽ പണയംെവച്ചിരുന്നത്. കഴിഞ്ഞദിവസം പണയം തിരിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഡിസൈൻ മാറിയതായി മനസ്സിലായത്. ഇതേതുടർന്ന് പഴയ സ്വർണാഭരണങ്ങൾ വാങ്ങുന്ന കടയിലെത്തി പരിശോധിച്ചപ്പോൾ സ്വർണമല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് റഷീദ് ബാങ്കിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും ബാങ്ക് അധികൃതർ തെറ്റ് പറ്റിയിട്ടിെല്ലന്ന നിലപാടിലായിരുന്നു. തുടർന്ന് എസ്.ഐക്ക് പരാതി നൽകി. ഇതറിഞ്ഞ ബാങ്ക് അധികൃതർ ഒത്തുതീർപ്പിനായി സമീപിച്ച് രണ്ടരലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ഈ തുകക്കുള്ള വനിത മാനേജറുടെ ചെക്ക് നൽകുകയുംചെയ്തു. സംഭവമറിഞ്ഞ് ശനിയാഴ്ച ബാങ്കിലെത്തിയ ഡി.ജി.എം, ഏരിയ മാനേജർമാരായ കെ.വി. ബാലകൃഷ്ണൻ, ഇ. തിലകൻ എന്നിവർ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിലാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരെ സസ്പെൻഡ്ചെയ്തത്. പൊലീസും അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.