ഇരിട്ടി: നുച്യാട് ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ രണ്ടും യു.പി വിഭാഗത്തിൽ ഒന്നും അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ 27ന് രാവിലെ പത്തിന് സർട്ടിഫിക്കറ്റുകൾസഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. സ്വാഗതസംഘ രൂപവത്കരണം ഇരിട്ടി: ജനുവരിയിൽ ഇരിട്ടിയിൽ നടക്കുന്ന കേരള സീനിയർ സിറ്റിസൻ ഫോറം ജില്ല സമ്മേളനം വിജയിപ്പിക്കുന്നതിന് അടുത്തമാസം പത്തിന് സ്വാഗതസംഘം കൺവെൻഷൻ ചേരാൻ സീനിയർ സിറ്റിസൻ ഫോറം ഇരിട്ടി ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ രവീന്ദ്ര പത്മൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് എ.പി. ഭട്ടതിരിപ്പാട്, സെക്രട്ടറി കുളത്തൂർ അഗസ്റ്റിൻ, സുകുമാരൻ, എ.എൻ. സുകുമാരൻ, ബാബു ശങ്കരമംഗലം, മാത്യു, തോമസ് വെട്ടിക്കൽ എന്നിവർ സംസാരിച്ചു. പ്രവർത്തക കൺവെൻഷൻ ഇരിട്ടി: ഇരിട്ടി ജനകീയ പ്രതികരണവേദിയുടെ നേതൃത്വത്തിൽ വിവരാവകാശ പ്രവർത്തക കൺവെൻഷനും വയോജനങ്ങളെയും പൊതുപ്രവർത്തകരെയും ആദരിക്കൽ ചടങ്ങും അടുത്തമാസം രണ്ടിന് ഇരിട്ടി എസ്.എൻ.ഡിപി ഹാളിൽ നടത്തും. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.