യുവാവിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു

പയ്യന്നൂർ: വയറിന് വെടിയേറ്റ് ഗുരുതര പരിക്കോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണപ്പുഴ പറവൂരിലെ മൊട്ടമ്മല്‍ രാജനെയാണ് (44) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു സംഭവം. വയറി​െൻറ ഇടതുഭാഗത്ത് നാടന്‍ തോക്കില്‍നിന്നുള്ള ഉണ്ട തറച്ചുകയറിയ നിലയില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് രാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പൊലീസ് എത്തിയപ്പോഴേക്കും മുങ്ങിയ ഇവരെ പിന്നീട് ആശുപത്രി പരിസരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിയാരം പ്രിന്‍സിപ്പല്‍ എസ്‌.ഐ സി.അമലി​െൻറ നേതൃത്വത്തില്‍ പൊലീസ്, കസ്റ്റഡിയിലെടുത്തവരുമായി സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. സ്ഥിരമായി പറവൂര്‍, വായാട്, കാരക്കുണ്ട് പ്രദേശങ്ങളില്‍ നായാട്ടിന് പോകുന്ന സംഘത്തില്‍ പെട്ടയാളാണ് രാജനെന്ന് പൊലീസ് പറഞ്ഞു. നാടന്‍തോക്കുകളുമായി ഈ ഭാഗത്ത് നിരവധി സംഘങ്ങള്‍ നായാട്ടിന് പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൗ ഭാഗങ്ങളിൽ വ്യാപകമായ വന്യമൃഗവേട്ട പതിവാണെന്നും പൊലീസ് അറിയിച്ചു. വേട്ടക്കിടെ വെടിയേറ്റതാകാമെന്നാണ് പൊലീസി​െൻറ നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.