കണ്ണൂർ: അഴീക്കൽ പോർട്ട് മണൽവിതരണം കാര്യക്ഷമമാക്കാൻ തുറമുഖമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, വളപട്ടണം, മാട്ടൂൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മണൽവിതരണ നടപടി ഉൗർജിതമാക്കാൻ മന്ത്രി നിർദേശം നൽകി. എല്ലാ പഞ്ചായത്തുകളിലും മണൽ വാരുന്നതിനും അവ സംസ്കരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഓരോ പഞ്ചായത്തിലും മൂന്നുവീതം മണൽ വിതരണകേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ 75,000 ടൺ മണൽവീതം വിതരണം ചെയ്യാനാകും. മണൽ ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായി െസപ്റ്റംബർ 25ന് പുതിയ സോഫ്റ്റ്വെയർ പ്രവർത്തനം തുടങ്ങുമെന്ന് സി-ഡിറ്റ് പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു. അതോടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരമാകും. ഓൺലൈൻ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറ പരാതികൾ ഉള്ളതായി യോഗത്തിൽ ആക്ഷേപമുയർന്നു. മണൽവിതരണത്തിൽ മാഫിയാസംഘങ്ങളുടെ പ്രവർത്തനം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾവഴി മണൽ വിതരണം ചെയ്യാനുള്ള സർക്കാറിെൻറ തീരുമാനം ഈ രംഗത്തെ കടുത്ത ചൂഷണങ്ങൾ ഒഴിവാക്കുന്നതിെൻറ ഭാഗമായാണ്. തൊഴിലാളികൾക്ക് മാന്യമായ വേതനവും ആവശ്യക്കാർക്ക് മിതമായവിലയിൽ മണലും ലഭ്യമാക്കാൻ പദ്ധതി കാര്യക്ഷമമാകുന്നതോടെ സാധ്യമാകും. ഇതുവഴി പഞ്ചായത്തുകൾക്ക് അധിക വരുമാനമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, വളപട്ടണം, മാട്ടൂൽ, ധർമടം പഞ്ചായത്ത് അധ്യക്ഷന്മാർ, സെക്രട്ടറിമാർ, പോർട്ട് അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.