സ്വതന്ത്ര ​േസാഫ്​റ്റ്​വെയർ ഇൻസ്​റ്റാൾ ഫെസ്​റ്റ്​

കണ്ണൂർ: സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷ​െൻറ (കൈറ്റ്) നേതൃത്വത്തിൽ െപാതുജനങ്ങൾക്കായി ഒക്ടോബർ രണ്ടിന് സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കും. ഇൻസ്റ്റാൾ ഫെസ്റ്റിൽ എത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ െഎ.ടി@സ്കൂൾ/ ലിനക്സ് സൗജന്യമായി ഇൻസ്റ്റാൾ ചെയ്തുനൽകും. ജി.വി.എച്ച്്.എസ്.എസ് കണ്ണൂർ (സ്പോർട്സ്) െഎ.ടി@സ്കൂളി​െൻറ ജില്ല റിസോഴ്സ് കേന്ദ്രത്തിലാണ് ഫെസ്റ്റ് നടത്തുന്നത്. സോഫ്റ്റ്വെയർ സംബന്ധമായ വിദഗ്ധരുടെ ക്ലാസുകളും സംശയനിവാരണ സെഷനും ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾക്ക് ഇൻസ്റ്റലേഷൻ പരിശീലനവും നൽകും. ഫെസ്റ്റിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ www.itschool.gov.in എന്ന വെബ്സൈറ്റിൽ സെപ്റ്റംബർ 26നകം രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.