കണ്ണൂർ: കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തി വാരാഘോഷത്തിെൻറ ഭാഗമായി ഹൈസ്കൂൾ (ഗവൺമെൻറ്, എയ്ഡഡ്്, അൺ എയ്ഡഡ്) വിദ്യാർഥികൾക്കായി മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് രാവിലെ 9.30ന് തിരുവനന്തപുരം വഞ്ചിയൂരുള്ള കേരള ഖാദിഗ്രാമ വ്യവസായ ബോർഡിെൻറ ഹെഡ് ഓഫിസ് ഓഡിറ്റോറിയത്തിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,001, 7501, 5001 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും േട്രാഫിയും നൽകും. കൂടാതെ ഒന്നാം സമ്മാനാർഹമാകുന്ന സ്കൂളിന് ഖാദി ബോർഡിെൻറ വജ്രജൂബിലി സ്മാരക എവർ റോളിങ് േട്രാഫിയും ലഭിക്കും. താൽപര്യമുള്ള വിദ്യാർഥികൾ ഒക്ടോബർ അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447271153, 0471 2471696.................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.