കണ്ണൂർ: 'ക്ഷയരോഗ നിർമാർജനം' എന്ന ലക്ഷ്യവുമായി നവംബർ ഒന്നുമുതൽ ജില്ലയിൽ കാമ്പയിൻ ആരംഭിക്കും. ബോധവത്കരണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തും. പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നതിന് എ.ഡി.എം ഇ. മുഹമ്മദ് യൂസഫിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ക്ഷയരോഗ നിർമാർജനത്തിനായി കലക്ടർ ചെയർമാനായി ടി.ബി എലിമിനേഷൻ ബോർഡ് രൂപവത്കരിച്ചു. ജില്ലയിലെ എം.എൽ.എമാർ, മേയർ, ജില്ലപഞ്ചായത്ത് പ്രസിഡൻറ് എന്നിവർ രക്ഷാധികാരികളായി രൂപവത്കരിച്ച ബോർഡിൽ ഡി.എം.ഒ, ഡി.പി.എം എന്നിവരാണ് വൈസ് ചെയർമാൻമാർ. ജില്ല ടി.ബി ഓഫിസർ കൺവീനറായും പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ, ലേബർ ഓഫിസർ, പബ്ലിക് ഇൻസ്ട്രക്ഷൻ െഡപ്യൂട്ടി ഡയറക്ടർ, കോർപറേഷൻ -ജില്ല പഞ്ചായത്ത് സെക്രട്ടറിമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ അംഗങ്ങളുമായാണ് ബോർഡ് രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.