കേളകം: പേരാവൂർ ടൗണിലും സ്കൂൾ പരിസരങ്ങളിലും കഞ്ചാവ് വിൽപന നടത്തുന്ന രണ്ടുപേർ പിടിയിൽ. പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. അജയെൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മുള്ളേരിക്കൽ സ്വദേശി മുനീർ, സഹായിയായ ഓടപ്പുഴ കോളനിയിലെ രവി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇരുവരെയും കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രിവൻറിവ് ഓഫിസർ കെ.പി. പ്രമോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, കെ. ഉമ്മർ, വി.എൻ. സതീഷ്, കെ.പി. സനേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.