പയ്യന്നൂർ റെയിൽവേ സ്​റ്റേഷനിലെ കൊലപാതകം: പ്രതിയെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു

പയ്യന്നൂർ: ഹോട്ടൽ തൊഴിലാളി മാതമംഗലം കോയിപ്രയിലെ കെ.സി. ശ്രീധരെന (53) പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി രാമന്തളി കക്കംപാറയിലെ നടുവളപ്പിൽ ചന്ദ്രനെ (37) എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ട് ഉത്തരവായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ, കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദി​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പൊൻകുന്നം സബ് ജയിലിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുണ്ടക്കയത്ത് കഞ്ചാവു കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂരിലെ കൊലപാതവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞത്. ശ്രീധരനെ തലക്കടിച്ചു കൊന്നതായി ഇയാൾ സമ്മതിച്ചത് മുണ്ടക്കയം പൊലീസ് പയ്യന്നൂരിൽ അറിയിക്കുകയായിരുന്നു. കഞ്ചാവു കേസിൽ പിടിയിലായ ഇയാളെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊൻകുന്നം സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. സി.ഐ ആസാദ് കാഞ്ഞിരപ്പള്ളി കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് അറസ്റ്റിന് അനുമതി ലഭിച്ചത്. ശ്രീധരൻ വധം അന്വേഷിക്കുന്ന സംഘത്തിന് നേരത്തെതന്നെ ഇയാളെ പറ്റി സൂചനകൾ ലഭിച്ചിരുന്നു. വിപിൻ ചന്ദ്രനെന്നാണ് ഇയാൾ മുണ്ടക്കയം പൊലീസിനോട് പറഞ്ഞ പേര്. എന്നാൽ, നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാൾ നടവളപ്പിൽ ചന്ദ്രൻ എന്ന പേരാണ് മുമ്പ് പൊലീസിനു നൽകിയത്. പഴയങ്ങാടിയിൽ നടന്ന ഒരു വൻ കവർച്ച കേസിലെ പ്രതിയാണ് ഇയാൾ. പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിലാണ് ശ്രീധരനെ തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചതാണെന്നു ആദ്യം കരുതിയെങ്കിലും അന്വേഷണത്തിൽ കൊലപാതകമെന്ന് മനസ്സിലാവുകയായിരുന്നു. ശ്രീധര​െൻറ കൈവശം എല്ലാ സമയത്തും കാണാറുണ്ടായിരുന്ന ബേഗ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇത് സംശയത്തിന് ഇട നൽകി. കൊലപാതകം നടന്ന ദിവസം പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍നിന്നും യാത്രക്കാരിയുടെ പണവും രേഖകളുമടങ്ങുന്ന ബാഗ് മോഷണം പോയിരുന്നു. മുറിയിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രക്കാരില്‍ ഒരാളെയും കാണാതായിരുന്നു. ശ്രീധര​െൻറ മരണം അന്ന് പുലര്‍ച്ച മൂന്നിന് ശേഷമാണെന്ന പോസ്റ്റ്മോര്‍ട്ടത്തിലെ സൂചനയാണ് കേസന്വേഷണം റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍നിന്ന് തുടങ്ങാനിടയാക്കിയത്. വിശ്രമമുറിയിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയെ കണ്ടെത്തി തിരക്കിയപ്പോഴാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.