നവരത്ന പുരസ്കാര വിതരണം നാളെ

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ ക്ലബ് വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒമ്പത് പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഏർപ്പെടുത്തിയ നവരത്ന പുരസ്കാരങ്ങള്‍ വെള്ളിയാഴ്ച സമ്മാനിക്കും. ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട്, മലബാർ ഓൾഡ് ഏജ് ഹോം ഡയറക്ടർ ചാക്കോച്ചൻ, റിയൽ എസ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ പ്രമുഖൻ ഡോ. മുഹമ്മദ് ഇബ്രാഹീം പാവൂർ, ഇന്ത്യൻ ഫുട്ബാളിന് ജില്ലയുടെ സംഭാവനയായ മുഹമ്മദ് റാഫി, ആതുര ശുശ്രൂഷാ രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായ ഡോ. ബലറാം നമ്പ്യാർ, പ്രവാസി മലയാളികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന എം.എം. നാസർ, പ്രവാസി വ്യാപാരി സലീം ഇട്ടമ്മൽ, സായി ഗ്രാമം ഡയറക്ടർ രഞ്ജിത് ജഗൻ, ടൊയോട്ടൊ സിറാമിക്സ് മാനേജിങ് ഡയറക്ടറും ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് ഡയറക്ടറുമായ സി.എം. കുഞ്ഞബ്ദുല്ല എന്നിവർക്കാണ് പുരസ്കാരങ്ങള്‍ നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകീട്ട് ഏഴിന് കാഞ്ഞങ്ങാട് ആകാശ് കൺവെൻഷൻ സ​െൻററിൽ നടക്കുന്ന 'അസര്‍മുല്ല' സംഗീത പരിപാടിയോടനുബന്ധിച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, പി.ബി. അബ്ദുറസാഖ്, എന്‍.എ നെല്ലിക്കുന്ന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ എന്നിവർ പുരസ്കാര വിതരണം നടത്തും. ക്ലബ് പ്രസിഡൻറ് എം.ബി. ഹനീഫ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ എം.ബി. ഹനീഫ്, അഷറഫ് കൊളവയൽ, സുകുമാരൻ പൂച്ചക്കാട്, അൻവർ ഹസൻ, ഡോ. ജയന്ത് എം. നമ്പ്യാർ, സി.പി. സുബൈർ, പി.എം. അബ്ദുൽ നാസർ, ഹാറൂൺ ചിത്താരി, ബഷീർ കുശാൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.