ശ്രീകണ്ഠപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂനിറ്റ് കുടുംബസംഗമവും ജില്ല-മേഖല നേതാക്കൾക്കുള്ള സ്വീകരണവും എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രഫഷനൽ കോഴ്സ് വിജയികളായ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും വ്യാഴാഴ്ച നടക്കും. വ്യാപാര മേഖലയിൽ മികച്ച വളർച്ച നേടിയ ശ്രീകണ്ഠപുരം യൂനിറ്റ് അംഗങ്ങളായ സെഞ്ച്വറി ഗ്രൂപ്പിലെ പി. അഷറഫ് ഹാജി, ലുലു ഗ്രൂപ്പിലെ എം.പി. ഹസൻ എന്നിവർക്ക് എക്സലൻറ് അവാർഡ് വിതരണവും മുതിർന്ന വ്യാപാരികളെ ആദരിക്കലും ചടങ്ങിെൻറ ഭാഗമായി നടക്കും. പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. കെ.സി. ജോസഫ് എം.എൽ.എ എക്സലൻറ് അവാർഡ് വിതരണം നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉപഹാരം വിതരണം ചെയ്യും. സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി മുതിർന്ന വ്യാപാരികളെ ആദരിക്കും. സി.സി. മാമുഹാജി അധ്യക്ഷത വഹിക്കും. തുടർന്ന് വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും കലാവിരുന്ന് അരങ്ങേറും. പരിപാടിയോടനുബന്ധിച്ച് വ്യാഴാഴ്ച ശ്രീകണ്ഠപുരം യൂനിറ്റിലെ കടകൾ അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.