മാഹി: മാഹി സ്നേഹസദന് ഫർണിച്ചർ സംഭാവന നൽകി. മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ സകാത് സെല്ലിെൻറ ആഭിമുഖ്യത്തിലാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനകേന്ദ്രത്തിലേക്ക് സ്റ്റീൽ ഫർണിച്ചർ നൽകിയത്. അസോസിയേഷൻ സെക്രട്ടറി ഡി. അഹമ്മദ് സ്നേഹസദൻ ഡയറക്ടർ ടി.വി. ഗംഗാധരന് ഫർണിച്ചർ കൈമാറി. കെ.ടി. മമ്മു, പി.കെ. അബ്ദുൽ അസീസ്, അഹമ്മദ് മനോളി, പി.കെ.വി. ഹാരിസ്, വി.കെ. അബ്ദുൽ ഹമീദ് എന്നിവർ സംബന്ധിച്ചു. പൂർവവിദ്യാർഥി സംഘടന രൂപവത്കരിച്ചു മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ പൂർവവിദ്യാർഥി സംഘടന രൂപവത്കരിച്ചു. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, ആനന്ദകുമാർ പറമ്പത്ത്, പയറ്റ അരവിന്ദൻ, വനജാക്ഷി, കെ.പി. മനോജ്, കെ. പവിത്രൻ, ഗ്രീഷ്മ പ്രമോദ്, കെ.പി. കുമാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.