സ്​കൂൾ ​െതരഞ്ഞെടുപ്പ്​: അവകാശവാദവുമായി വിദ്യാർഥിസംഘടനകൾ

കണ്ണൂർ: സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ അവകാശവാദവുമായി സംഘടനകൾ. തെരഞ്ഞെടുപ്പ് നടന്ന 104 സ്കൂളിൽ 97ലും എസ്.എഫ്.ഐ വിജയിച്ചതായി നേതാക്കൾ അറിയിച്ചു. 43 സ്കൂളിൽ നേരത്തെതന്നെ എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്.എഫ്.െഎയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ല സെക്രേട്ടറിയറ്റ് അഭിവാദ്യംചെയ്തു. മത്സരിച്ച മിക്ക സീറ്റുകളിലും എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥികള്‍ വിജയംനേടി. വിജയിച്ചവര്‍ക്ക് അതത് മണ്ഡലം കേന്ദ്രങ്ങളില്‍ നാളെ സ്വീകരണം നല്‍കും. കാമ്പസില്‍ ജനാധിപത്യവും സംഘടനാസ്വാതന്ത്ര്യവും സംരക്ഷിക്കുകയെന്ന എ.ഐ.എസ്.എഫി​െൻറ നിലപാടിന് ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ഈ മുന്നേറ്റമെന്ന് ജില്ല സെക്രട്ടറി എം. അഗേഷ് പറഞ്ഞു. രാഷ്ട്രീയാടിസ്ഥാനത്തിൽ തെരെഞ്ഞടുപ്പ് നടന്ന സ്കൂളുകളിൽ കെ.എസ്.യുവിന് വൻ മുന്നേറ്റമുണ്ടായെന്ന് നേതാക്കൾ പറഞ്ഞു. സി.പി.എം പാർട്ടി ഗ്രാമങ്ങളിലെ പല സ്കൂളുകളിലും കെ.എസ്.യു അട്ടിമറിവിജയം നേടി. തെരഞ്ഞെടുപ്പി​െൻറ മറവിൽ പ്രവർത്തകർക്കുനേരെ നടന്ന ആക്രമണങ്ങളിൽ കെ.എസ്.യു ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് മികച്ച വിജയം. 14 സ്കൂളുകളിൽ മുഴുവൻ സീറ്റുകളിലും എം.എസ്.എഫ് വിജയിച്ചു. കൂടാളി സ്കൂളില്‍ യു.ഡി.എസ്.എഫ് ആഹ്ലാദ പ്രകടനത്തിനിടെ എം.എസ്.എഫ് മട്ടന്നൂര്‍ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫസീം കൂടാളിയെ ആക്രമിക്കുകയും തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതിൽ എം.എസ്.എഫ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.