മാഹി: ദേശീയപാത 17 വികസനത്തിെൻറ പേരിൽ രണ്ടാമതും കുടിയൊഴിപ്പിച്ച് 45 മീറ്റർ ബി.ഒ.ടി ടോൾപദ്ധതി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കർമസമിതി സംഘടിപ്പിച്ചു. 30 മീറ്ററിൽ പാതവികസനത്തിന് നേരത്തെ ഭൂമി നൽകിയിട്ടുണ്ട്. ഇവിടെ റോഡ് നിർമിക്കുന്നകാര്യത്തിൽ സർക്കാറുകൾ പരാജയപ്പെട്ടു. ഇരകൾക്ക് ഇപ്പോഴും നഷ്ടപരിഹാരം പൂർണമായി നൽകിയിട്ടില്ല. ഈ സ്ഥിതിയിൽ അവരെ വീണ്ടും ഒഴിപ്പിച്ചിട്ടേ റോഡ് നിർമാണം നടത്തൂവെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് ജനവിരുദ്ധമാണെന്ന് സദസ്സ് അഭിപ്രായപ്പെട്ടു. ചെയർമാൻ പി. രാഘവൻ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, എ.ടി. മഹേഷ്, പി.കെ. കുഞ്ഞിരാമന്‍, പി. നാണു, പി.കെ. നാണു, കെ. അൻവർഹാജി, മൊയ്തു അഴിയൂർ, കെ. ഷുഹൈബ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.