കണ്ണൂർ സിറ്റി: തിങ്കളാഴ്ച രാവിലെ കണ്ണൂർ കോട്ടയിൽ കടലിൽ കാണാതായെന്ന് സംശയിക്കുന്ന ഡിഗ്രി മൂന്നാംവർഷ വിദ്യാർഥിനിയായ തരിയേരി ബദ്‌രിയ മൻസിലിൽ മുഹമ്മദലിയുടെ മകൾ ഹസ്നത്തിന് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും വിഫലം. ബുധനാഴ്ച രാവിലെ ആറരയോടെ തുടങ്ങിയ തിരച്ചിൽ വൈകീട്ടുവരെ തുടർന്നു. ഹസ്നത്തിെൻറ ബന്ധുക്കളും കോളജ് അധികൃതരും സഹപാഠികളും നാട്ടുകാരുമടക്കം നിരവധിപേർ കോട്ടക്കും പരിസരത്തും എത്തിയിരുന്നു. മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.