പാപ്പിനിശ്ശേരി: ക്ഷീരവികസന വകുപ്പിെൻറയും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിെൻറയും നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിൽ ക്ഷീരകർഷക സംഗമം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടി.വി. രാജീവൻ, പട്ടേരി രവീന്ദ്രൻ, ആർ. രാജഗോപാലൻ, പി.സി. അശോകൻ എന്നിവർ സംസാരിച്ചു. ക്ഷീരവികസന ഡയറക്ടർ ജെയിൻ ജോർജ് പദ്ധതി വിശദീകരിച്ചു. ഏറ്റവും കൂടുതൽ പാൽ നൽകുന്ന ക്ഷീരകർഷകരെ ജില്ല പഞ്ചായത്ത് ഉപാധ്യക്ഷ പി.പി. ദിവ്യയും പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണനും ആദരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാർ നടത്തി. രാജശ്രീ കെ. മേനോൻ, വി. പ്രശാന്ത്, എം.വി. ജയൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. തുടർന്ന് പാൽ കുടിക്കൽ ഉൾപ്പെടെ വിവിധ മത്സരങ്ങളും ക്ഷീരകർഷകർക്കായി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.