ആറളത്ത്​ പ്രകൃതി പഠന ക്യാമ്പുകൾക്ക് തുടക്കം

കേളകം: ജൈവവൈവിധ്യങ്ങളുടെ നിറകുടവും സംസ്ഥാനത്തെ സുപ്രധാന പരിസ്ഥിതി മേഖലയും ഇക്കോ ടൂറിസ്റ്റ് കേന്ദ്രവുമായ ആറളം വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പുകൾക്ക് തുടക്കമായി. വനം--വന്യജീവി വകുപ്പി​െൻറ ആഭിമുഖ്യത്തിലാണ് ക്യാമ്പ്. ഇൗ വർഷം സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി അഞ്ച് ക്യാമ്പുകൾ നടത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. പരിസ്ഥിതിയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനായി വനം വകുപ്പ് ഭക്ഷണവും താമസ സൗകര്യവും നൽകിയാണ് ത്രിദിന ക്യാമ്പ് നടത്തുന്നത്. കഴിഞ്ഞ കൊല്ലം ആറളത്ത് 65 ക്യാമ്പുകൾ നടത്തിയിരുന്നു. ലോകത്തിലെ 34 ജൈവ വൈവിധ്യ കലവറകളിൽ ഒന്നായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ആറളം വന്യജീവി സേങ്കതത്തിൽ 962 ഇനം സസ്യങ്ങളാണുള്ളത്. കാനനഭംഗിയും മലമുകളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങളുടെ ദൃശ്യവിസ്മയങ്ങളുമാണ് ആറളത്തി​െൻറ ആകർഷണങ്ങളിലൊന്ന്. കാട്ടുപോത്ത്, കരടി, കടുവ, പുലി, ചെന്നായ, സിംഹവാലൻ കുരങ്ങ്, വിവിധയിനം മാനുകൾ ഉൾപ്പെടെ 49 ഇനം സസ്തനികളും 245 ഇനം പക്ഷിജാതികളും 53 ഇനം ഉരഗജീവികളും 240 ഇനം ചിത്രശലഭങ്ങളും 40 ഇനം മത്സ്യങ്ങളുമുള്ള ആറളം വനമേഖല ദക്ഷിണേന്ത്യയിലെ സുപ്രധാന പരിസ്ഥിതി കേന്ദ്രമായാണ് കണക്കാക്കുന്നത്. ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ വി. മധുസൂദന​െൻറ നേതൃത്വത്തിലാണ് ആറളത്ത് ക്യാമ്പ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.