കണ്ണൂർ: കണ്ണൂർ സർവകലാശാല യൂനിയൻ പ്രവർത്തനോദ്ഘാടനം 22ന് കന്നട സാഹിത്യകാരൻ ഡോ. കെ.എസ്. ഭഗവാൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളജിനു സമീപമൊരുക്കുന്ന വേദിയിൽ രാവിലെ 10നാണ് ഉദ്ഘാടനം. കോളജിൽ നടത്താനാണ് യൂനിയൻ തീരുമാനിച്ചതെങ്കിലും സംഘർഷമുണ്ടാവുമെന്ന കാരണംപറഞ്ഞ് അധികൃതർ അനുവാദം നിരസിക്കുകയായിരുന്നത്രേ. ഇത് ജനാധിപത്യ വിരുദ്ധമാെണന്ന് സർവകലാശാല യൂനിയൻ ചെയർമാൻ സി.പി. ഷിജു വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യൂനിയെൻറ ഒരു പരിപാടിയും നടത്താൻ കോളജ് അധികാരികൾ വർഷങ്ങളായി അനുമതി തരാറില്ലെന്നും ഷിജു കുറ്റപ്പെടുത്തി. അതിനാലാണ് കോളജിനു സമീപം വേദിയൊരുക്കി പ്രവർത്തനോദ്ഘാടനം നടത്തുന്നത്. വർഷങ്ങളായി കെ.എസ്.യു ഭരിച്ചിരുന്ന നിർമലഗിരി കോളജ് യൂനിയൻ ഇത്തവണ എസ്.എഫ്.െഎ പിടിച്ചെടുക്കുകയായിരുന്നു. സർവകലാശാല കലോത്സവം ഫെബ്രുവരിയിൽ കണ്ണൂർ ജില്ലയിൽ നടത്തും. അന്തർ സർവകലാശാല ചലച്ചിേത്രാത്സവം, െസമിനാർ, സംവാദങ്ങൾ, സാഹിത്യ ക്യാമ്പ്, സ്റ്റുഡൻറ് പാർലമെൻറ്, കോളജ് യൂനിയൻ ഭാരവാഹികൾക്കുള്ള ശിൽപശാല എന്നിവയും സംഘടിപ്പിക്കും. ൈജവ പച്ചക്കറിത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി സർവകലാശാലക്കു കീഴിൽ മികച്ച ജൈവ പച്ചക്കറിത്തോട്ടമൊരുക്കുന്ന യൂനിയന് അവാർഡ് നൽകും. ഏറ്റവും കൂടുതൽ രക്തം ദാനംചെയ്യുന്ന കലാലയത്തിനും അവാർഡ് നൽകും. വാർത്തസമ്മേളനത്തിൽ സർവകലാശാല യൂനിയൻ വൈസ് ചെയർമാൻ എം.എസ്. അമൽ, ലേഡി വൈസ് ചെയർപേഴ്സൻ കെ. അനുശ്രീ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.