കാസർകോട്: തണ്ടുതുരപ്പൻ പുഴു ജില്ലയിൽ വ്യാപകമായി നെൽകൃഷി നശിപ്പിക്കുന്നു. ഒന്നാംവിള കൃഷിയിറക്കിയ വയലുകളിൽ പുഴു ആക്രമണം കാരണം നെൽക്കതിരുകൾ നശിക്കുകയാണ്. ഉദുമ മണ്ഡലത്തിലെ കുറ്റിക്കോൽ, മുളിയാർ, പള്ളിക്കര, ചെമ്മനാട്, ഉദുമ, പുല്ലൂർ-പെരിയ പഞ്ചായത്തുകളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. പുഴുശല്യം തടയാനും നാശനഷ്ടം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. കുഞ്ഞിരാമൻ എം.എൽ.എ കൃഷിവകുപ്പ് ജോയൻറ് ഡയറക്ടർക്ക് കത്തുനൽകി. കൃഷിഭവനിൽനിന്ന് വാങ്ങിയ വിത്തുകൾ ഉപയോഗിച്ച കൃഷിയിടങ്ങളിലാണ് തണ്ടുതുരപ്പൻ പുഴുവിെൻറ ആക്രമണം കൂടുതലായി കാണുന്നതെന്ന് എം.എൽ.എ അറിയിച്ചു. ഇതിനുപുറേമ മഴക്കെടുതിമൂലം നെല്ല് കൊയ്യാനാകാതെ നശിച്ചതും നഷ്ടത്തിനിടയാക്കിയെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.