കാസർകോട്: ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെ തീപിടിത്തം ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഭ്രാന്തിയിലാക്കി. ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ മൂന്നാം നിലയിലുള്ള നഴ്സിങ് മുറിയിലെ സ്വിച്ച് ബോര്‍ഡില്‍നിന്നുമാണ് തീപടര്‍ന്നത്. പുക ഉയര്‍ന്നതോടെ ഭയന്ന നഴ്സുമാർ മുറിവിട്ട് ഒാടിയതോടെ ഇതേനിലയിലെ മുറികളിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും നിലവിളിച്ച് പുറത്തേക്കോടുകയായിരുന്നു. വാർഡിൽ ഗ്ലൂേക്കാസ് കുത്തിവെക്കാനായി കിടത്തിയവർ കുത്തിവെച്ച സൂചിയും ഗ്ലൂക്കോസ് കുപ്പിയും സഹിതമാണ് മുറിവിട്ട് താഴേക്കോടിയത്. ആശുപത്രിജീവനക്കാർ മെയിൻ സ്വിച്ച് ഒാഫ് ചെയ്തതിനാൽ തീ വ്യാപിക്കുന്നത് തടയാനായി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.