പോഷകാഹാര വാരാചരണം

കൂത്തുപറമ്പ്: ഐ.സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ പാട്യം പഞ്ചായത്തിൽ സംഘടിപ്പിച്ചു. അമൃതം പൊടികൊണ്ട് നിരവധി വിഭവങ്ങളാണ് അമ്മമാർ തയാറാക്കിയത്. പോഷകാഹാരത്തി​െൻറ പ്രാധാന്യം അമ്മമാരെ ബോധ്യപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ദേശീയ സംഘടിപ്പിച്ചത്. അമൃതം പൊടികൊണ്ടുള്ള പാചകമത്സരവും നടന്നു. പായസം, കട്ലറ്റ്, അട, മിക്സ്ചർ, ബിസ്കറ്റ്, ഉപ്പുമാവ് അടക്കമുള്ള നിരവധി വിഭവങ്ങളാണ് അമ്മമാർ തയാറാക്കിയത്. പാട്യം പഞ്ചായത്തിലെ 34 അംഗൻവാടികളിൽനിന്നുള്ള ജീവനക്കാരും അമ്മമാരുമാണ് പരിപാടികളിൽ പങ്കെടുത്തത്. പോഷകാഹാര വാരാചരണത്തി​െൻറ പഞ്ചായത്തുതല ഉദ്ഘാടനം പാട്യം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ശ്രീലത ഉദ്ഘാടനം ചെയ്തു. പി. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.പി. പ്രേമൻ, എ. ജീന, കെ. മനോഹരൻ, അഡ്വ. ഭാസുരി, പഞ്ചായത്ത് സെക്രട്ടറി സി. ധനീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രമാഭായ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.