കൂത്തുപറമ്പ്: സർവശിക്ഷ അഭിയാെൻറ ആഭിമുഖ്യത്തിൽ കൂത്തുപറമ്പിൽ വാർത്താ സംഘടിപ്പിച്ചു. ബി.ആർ.സിയിൽ നടന്ന മത്സരം ബ്ലോക്ക് പ്രോഗ്രാം ഓഫിസർ പി.പി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. എം.പി. സെനിത്ത് അധ്യക്ഷത വഹിച്ചു. ടി.വി. വിനോദ്, ടി.കെ. അനീഷ്, ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ലന എസ്. പ്രകാശ് ഒന്നാം സ്ഥാനവും റാണി ജെയ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി പി.എം. ആര്യ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ബി.പി.ഒ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.