സി.പി.എം ഓഫിസിനുനേരെ ബോംബേറ്: രണ്ട്​ ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

ചക്കരക്കല്ല്: പാനേരിച്ചൽ കക്കോത്ത് പ്രവർത്തിക്കുന്ന സി.പി.എം ഓഫിസിന് ബോംബെറിഞ്ഞ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. കക്കോത്ത് സ്വദേശികളായ വിപിൻ (25), ആദിത്യൻ (20) എന്നിവരെയാണ് ചക്കരക്കല്ല് എസ്.ഐ ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സി.പി.എം കക്കോത്ത് ബ്രാഞ്ച് കമ്മിറ്റി, എ.കെ.ജി സ്മാരക വായനശാല, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവ പ്രവർത്തിക്കുന്ന ഇ.എം.എസ് മന്ദിരത്തിന് നേരെയാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ച മൂന്നുമണിയോടെ ആക്രമണം നടന്നത്. ഓഫിസി​െൻറ ജനൽ, ഫർണിച്ചർ എന്നിവ തകർന്നിരുന്നു. ബോംബേറിൽ പ്രതിഷേധിച്ച് പാനേരിച്ചാലിൽ പ്രകടനവും പൊതുയോഗവും നടന്നു. കെ. ഭാസ്കരൻ, കെ. ശബരീഷ്കുമാർ, എം.സി. മോഹനൻ, ടി.വി. ലക്ഷ്മി, കെ.കെ. പ്രമോദ്, കെ.പി. ജിജിൻ എന്നിവർ സംസാരിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി കലാപം സൃഷ്ടിക്കാൻ സംഘ്പരിവാർ ശ്രമിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.