സെൻട്രൽ ജയിലിൽ അക്രമത്തിൽ രണ്ട് തടവുകാർക്ക് പരിക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ രണ്ട് വ്യത്യസ്ത അക്രമങ്ങളിൽ രണ്ട് തടവുകാർക്ക് പരിക്ക്. റിമാൻഡ് തടവുകാരനായ കാസർകോട് ആലമ്പാടി ചിറക്കല ഹൗസിൽ പി.എം. ഉമ്മർ (37), ജീവപര്യന്തം തടവുകാരനായ കൊടുങ്ങല്ലൂർ കുറ്റിക്കൽവീട്ടിൽ കെ.കെ. വിനു (47) എന്നിവർക്കാണ് പരിക്കേറ്റത്. ബാത്ത്റൂമിൽ പോകാൻ അനുവദിക്കാത്തത് ചോദ്യംചെയ്ത വിരോധത്തിൽ സഹതടവുകാരായ നാലുപേർ ചേർന്ന് രണ്ടാം ബ്ലോക്കിൽ റിമാൻഡിൽ കഴിയുന്ന ഉമ്മറിനെ വടികൊണ്ട് തലക്കും കാലിനും അടിച്ച് പരിക്കേൽപിക്കയായിരുന്നുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗൺ െപാലീസ് കേസെടുത്തു. രണ്ട് തടവുകാർ ചേർന്ന് മർദിച്ചുവെന്നാണ് വിനുവി​െൻറ പരാതി. ഒന്നാം ബ്ലോക്കിൽ താമസിക്കുന്ന ഇരുവരെയും മാറ്റാൻ സൂപ്രണ്ടിന് പരാതി കൊടുത്തുവെന്ന സംശയത്തെ തുടർന്നാണ് മർദനം. ഇൗ സംഭവത്തിലും പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.