കനത്ത മഴയിൽ കാഞ്ഞങ്ങാട്​ നഗരം വെള്ളത്തിൽ; യാത്ര ദുരിതത്തില്‍

കാഞ്ഞങ്ങാട്: മഴ കനത്തതോടെ നോര്‍ത്ത് കോട്ടച്ചേരി മുതല്‍ തെക്കേപ്പുറം വരെയുള്ള കെ.എസ്.ടി.പി റോഡ് വെള്ളത്തിലായി. നോര്‍ത്ത് കോട്ടച്ചേരി മുതൽ തെക്കേപ്പുറത്തുള്ള കടകളിലെ മുന്നിെലല്ലാം തന്നെ മുഴുവനും വെള്ളം കയറിയ നിലയിലാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഉപഭോക്താക്കള്‍ കടയിലേക്ക് വരാന്‍ മടിക്കുന്നതിനാല്‍ ഒന്നുകില്‍ കച്ചവടം ചെയ്യാതിരിക്കുക, അല്ലെങ്കില്‍ കടപൂട്ടി വീട്ടിലിരിക്കുക എന്ന അവസ്ഥയിലാണെന്ന് കച്ചവടക്കാർ പറയുന്നു. ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ വണ്ടിയുടെ പകുതിയോളം നനഞ്ഞുകൊണ്ട് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. ഇൗ റോഡിലൂടെ പോകുേമ്പാൾ ഓട്ടോറിക്ഷയിലാണെങ്കില്‍ റിക്ഷ നിറയെ വെള്ളം കയറി യാത്രക്കാര്‍ നനയുന്ന അവസ്ഥയാണുള്ളതെന്നും റിക്ഷ ഡ്രൈവർമാർ പറയുന്നു. മാത്രമല്ല, വാഹനങ്ങളുടെ സ്‌പെയര്‍പാട്‌സുകളില്‍ വെള്ളം കയറി തകരാർ സംഭവിക്കുന്നതും പതിവായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് കോട്ടച്ചേരി തെക്കേപ്പുറം റോഡിലൂടെ പോകുേമ്പാൾ കൂടുതൽ ദുരിതമനുഭവിക്കുന്നത്. റോഡുകള്‍ക്ക് അനുബന്ധമായി ഒാവുചാലുകള്‍ സ്ഥാപിക്കാത്തതും നിലവിലുണ്ടായിരുന്ന റോഡ് അശാസ്ത്രീയമായി കുഴിയെടുത്ത് പുതിയറോഡ് നിർമിച്ചതുമാണ് ഈ ഭാഗത്ത് ഇത്രയും രൂക്ഷമായി വെള്ളം കെട്ടിനില്‍ക്കാന്‍ കാരണം. കെ.എസ്.ടി.പി റോഡ് യാഥാർഥ്യമായതോടെ നിലവില്‍ റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയാൻ സംവിധാനമുണ്ടാക്കുമെന്നാണ് വ്യാപാരികള്‍ കരുതിയിരുന്നതെങ്കിലും മുന്‍കാലത്തേക്കാളും ദുരിതമായിരിക്കുകയാണ് ഇപ്പോള്‍. വാഹനങ്ങള്‍ പോവുമ്പോള്‍ മഴവെള്ളം കടയിലേക്ക് അടിച്ചുകയറുന്നു‍. തൊട്ടടുത്ത വർക്ക്ഷോപ്പിലെ ഉപയോഗശൂന്യമായ ടയറുകളെല്ലാം ഒഴുകി റോഡിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്‍. ചില കെട്ടിടങ്ങളില്‍നിന്നും അനധികൃതമായി കക്കൂസ് മാലിന്യങ്ങള്‍പോലും കെ.എസ്.ടി.പി റോഡിനോടനുബന്ധിച്ചുള്ള പൂർണമാവാത്ത ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി നേരത്തേതന്നെ പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള മലിനജലവും ചളിവെള്ളവും തളംകെട്ടി ദുര്‍ഗന്ധമുണ്ടാവുകയും കൊതുകുകള്‍ പെരുകുകയും ചെയ്യുന്നതു മൂലം പകര്‍ച്ചവ്യാധി ഭീതിയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.