പാനൂർ: പാനൂർ ഉപജില്ല സാമൂഹികശാസ്ത്ര ക്ലബിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പാനൂർ എ.ഇ.ഒ സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.പി. ചാത്തു മാസ്റ്റർ, ദേവദാസ് മത്തത്ത്, പി.വി. പ്രീത എന്നിവർ സംസാരിച്ചു. ഹരീഷ് കടവത്തൂർ സ്വാഗതവും കെ. രാജു നന്ദിയും പറഞ്ഞു. മത്സരത്തിൽ മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി വി.പി. നന്ദന, കെ.കെ.വി.എം. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി കെ. അനുനന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനത്തെത്തി. 26ന് ജില്ലതല കണ്ണൂർ ചൊവ്വ സ്കൂളിൽ നടക്കും. റോഡ് മെക്കാഡം ടാറിങ് പ്രവൃത്തി ഉദ്ഘാടനം പാനൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാത്തിപ്പാലം ചെറുവാഞ്ചേരി റോഡ് മെക്കാഡം ടാറിങ്ങിെൻറ പ്രവൃത്തി ഉദ്ഘാടനം പാത്തിപ്പാലത്ത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. പാത്തിപ്പാലം മുതൽ മരപ്പാലംവരെ 3.8 കോടി രൂപ െചലവിലാണ് ടാറിങ് നടത്തുന്നത്. 4.69 കിലോമീറ്റർ നീളത്തിലും 550 മീറ്റർ വീതിയിലുമാണ് ടാറിങ്. അഞ്ച് ഓവുപാലങ്ങളുടെ പുനർനിർമാണവും കോൺക്രീറ്റ് ഓവുചാൽ നിർമാണവും പ്രവൃത്തിയുടെ ഭാഗമായി നടക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല അധ്യക്ഷതവഹിച്ചു. എക്സി. എൻജിനീയർ കെ. ജിഷകുമാരി സ്വാഗതം പറഞ്ഞു. അസി. എൻജിനീയർ എം. ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മൊകേരി പഞ്ചായത്ത് പ്രസിഡൻറ് ടി. വിമല, പഞ്ചായത്ത് അംഗങ്ങളായ കനകം കുനിയിൽ, രാജശ്രീ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാജീവൻ മാസ്റ്റർ, ഹരിദാസ് മൊകേരി, ആർ.വി. ശശിധരൻ, പി.കെ. ഷാഹുൽ ഹമീദ്, കെ. കണ്ണൻ, എൻ. ധനഞ്ജയൻ, നാണു മാസ്റ്റർ, കെ. മുകുന്ദൻ മാസ്റ്റർ, അസി. എൻജിനീയർ ജിതിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.