മട്ടന്നൂർ നഗരസഭ

മട്ടന്നൂര്‍ നഗരസഭ: അനിത വേണു അധ്യക്ഷ മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ അഞ്ചാമത് ഭരണസമിതി അധ്യക്ഷയായി അനിത വേണുവിനെയും ഉപാധ്യക്ഷനായി പി. പുരുഷോത്തമനെയും തെരഞ്ഞെടുത്തു. ആകെയുള്ള 35 വോട്ടുകളിൽ ഇരുവര്‍ക്കും 28 വോട്ടുകൾ വീതം ലഭിച്ചു. എതിരെ മത്സരിച്ച കോണ്‍ഗ്രസിലെ പി.വി. ധനലക്ഷ്മിക്കും മുസ്ലിം ലീഗിലെ എം.കെ. നജ്മ ടീച്ചര്‍ക്കും ഏഴ് വീതം വോട്ടു ലഭിച്ചു. കഴിഞ്ഞ ഭരണസമിതിയില്‍ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായിരുന്ന അനിത വേണു. സി.പി.എം ജില്ല കമ്മിറ്റി അംഗവും പരിയാരം മെഡിക്കല്‍ കോളജ് വൈസ് ചെയര്‍മാനുമാണ് പി. പുരുഷോത്തമന്‍. അനിത വേണു, പി. പുരുഷോത്തമൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.