പുഞ്ചക്കാട്^കൊറ്റി ജലോത്സവം 17ന്

പുഞ്ചക്കാട്-കൊറ്റി ജലോത്സവം 17ന് പയ്യന്നൂർ: കേരള പ്രവാസി സംഘം കൊറ്റി യൂനിറ്റും മത്സ്യത്തൊഴിലാളി യൂനിയൻ പുഞ്ചക്കാട് ഡിവിഷനും സംയുക്തമായി നടത്തുന്ന പ്രഥമ പുഞ്ചക്കാട് കൊറ്റി ജലോത്സവം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് ഒന്നരക്ക് പുഞ്ചക്കാട് നഗരസഭാംഗം എം.പ്രദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും.15 പേർ തുഴയുന്നതും 25 പേർ തുഴയുന്നതുമായ വള്ളങ്ങൾ ഉൾപ്പെട്ട രണ്ട് കാറ്റഗറിയിലായിരിക്കും മത്സരങ്ങൾ നടക്കുക. ആറ് വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കൊറ്റി ബോട്ടുജെട്ടി പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ വി.ജി.നായനാർ സമ്മാനങ്ങൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.സുരാജ്, പി.വി.ജനാർദനൻ, പി.കണ്ണൻ, എം.പ്രദീപൻ തുടങ്ങിയവർ പെങ്കടുത്തു. പൂരക്കളി ക്ലാസ് പയ്യന്നൂർ: കേരള പൂരക്കളി കലാ അക്കാദമിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ പൂരക്കളി ഡമോൺസ്ട്രേഷൻ ക്ലാസ് സംഘടിപ്പിക്കും. താൽപര്യമുള്ള വിദ്യാലയങ്ങൾ ഈ മാസം 30നുമുമ്പ് അക്കാദമിയിൽ അപേക്ഷ നൽകണം. ഫോൺ: 9400269688, 9446863840..
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.