യുവാവിനെ ആക്രമിച്ച്​ പണവും ഫോണും കവർന്ന സംഭവം: നാലുപേർ അറസ്​റ്റിൽ

കാസർകോട്: യുവാവിനെ ആക്രമിച്ച് 8000 രൂപയടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിൽ പ്രായപൂർത്തിയാകാത്ത ----------കൗമാരക്കാരടക്കം രണ്ടുപേരടക്കം നാലു പ്രതികളെ-------------------- പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള സന്തോഷ് നഗറിലെ മുഹമ്മദ് ശുഹൈബ് (21), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് റിയാസ് (19) എന്നിവരെയും 17 വയസ്സുള്ള രണ്ടുപേരെയുമാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കളനാട് പി.എം ഹൗസില്‍ മുഹമ്മദ് റിയാസി​െൻറ പരാതിപ്രകാരമാണ് കേസ്. കഴിഞ്ഞദിവസം രാത്രി ആലംപാടി പള്ളിക്ക് സമീപത്താണ് സംഭവം. റിയാസിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നാണ് പരാതി. arrested shuhaib riyas
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.