പരിയാരത്ത് ഐ.എം.സി പരിശോധന

പയ്യന്നൂർ: എം.ബി.ബി.എസ് കോഴ്സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ വ്യാഴാഴ്ച പരിയാരം മെഡിക്കൽ കോളജിൽ പരിശോധന നടത്തി. മെഡിക്കൽ കൗൺസിലി​െൻറ മൂന്നംഗസംഘമാണ് വ്യാഴാഴ്ച പരിശോധനക്കെത്തിയത്. ആറുമാസം മുമ്പും പരിശോധന നടത്തിയിരുന്നു. എന്നാൽ, കോളജിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി അംഗീകാരം നിഷേധിക്കുകയായിരുന്നു. പോരായ്മകൾ പരിഹരിച്ച വിവരം അറിയിച്ചതിനെ തുടർന്നാണ് ഐ.എം.സി സംഘം വീണ്ടുമെത്തിയത്. എം.ബി.ബി.എസ് കോഴ്സിന് അംഗീകാരമില്ലാത്തത് കോളജിനെ പ്രതിസന്ധിയിലാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.