ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠനം

പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്‌ സാക്ഷരതാസമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിസാക്ഷരത പരിപാടിയുടെ ഭാഗമായി ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠനം പ്രസിഡൻറ് കാട്ടൂർ മഹമൂദ്‌ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീമ ചാമാളിയിൽ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ ഡോ. സൽമ മഹമൂദ്‌, നെല്ലൂർ ഇസ്മയിൽ, സക്കീന തെക്കയിൽ, സി.ഡി.എസ്‌ ചെയർപേഴ്സൻ കെ.കെ. പ്രീത, സാക്ഷരതാപ്രേരക്‌ ജയശ്രീ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.