ഓട്ടോക്കു പിറകിൽ വാനിടിച്ച്​ ഡ്രൈവർക്ക്​ പരിക്ക്​

ഉരുവച്ചാൽ: ഓട്ടോയുടെ പിറകിൽ വാനിടിച്ച് ഓട്ടോ ഡ്രൈവറായ യുവതിക്ക് പരിക്ക്. ഉരുവച്ചാൽ മെഡിക്കൽ സ​െൻററിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവർ ശിവപുരത്തെ ശ്രീജ(37)യെ ഉരുവച്ചാൽ മെഡിക്കൽ സ​െൻററിൽ പ്രവേശിപ്പിച്ചു. ആശുപത്രിക്ക് സമീപം ഓട്ടോനിർത്താൻ ശ്രമിക്കവേ മട്ടന്നൂർ ഭാഗത്തേക്ക് പോവുന്ന എയ്സ് വാൻ ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ റോഡരികിലെ സ്ലാബിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. ഓട്ടോ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.