എൻഡോസൾഫാൻ: കോടതിയലക്ഷ്യത്തിന്​ ഇരകൾ കോടതിയിലേക്ക്

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇരകൾ കോടതിയെ സമീപിക്കുന്നു. മാറിവരുന്ന സർക്കാറുകൾ പലവിധ കാരണങ്ങൾ പറഞ്ഞ് ഇരകളുടെ സഹായധനം വൈകിക്കുകയാണെന്ന് ആരോപിച്ചാണ് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കോടതിയെ സമീപിക്കുന്നത്. എൻഡോസൾഫാൻ മേഖലയിൽ സർക്കാർ വിഭാവനം ചെയ്ത എല്ലാ ആതുര സഹായങ്ങളും നിലച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിപ്രകാരം 2017 ഏപ്രിൽ 10ന് മുമ്പ് മുഴുവൻ ദുരിതബാധിതർക്കും സാമ്പത്തികസഹായം ലഭിക്കേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല. 5848 പേരാണ് നിലവിൽ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. ഇതിൽ 2665 പേർക്ക് മാത്രമാണ് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശ ചെയ്ത സാമ്പത്തികസഹായത്തി​െൻറ മൂന്നാം ഗഡു ലഭിച്ചത്. സുപ്രീംകോടതി വിധിപ്രകാരം പട്ടികയിൽപെട്ട മുഴുവൻ ദുരിതബാധിതർക്കും അഞ്ചുലക്ഷം രൂപ നൽകാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യാനാണ് ജനകീയമുന്നണി തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.