മഡ്​ ഫുട്​ബാളിലും വിനീത്​ മാജിക്​

കണ്ണൂർ: പുൽമൈതാനത്തെ സൂപ്പർതാരം ചളിയിലിറങ്ങിയപ്പോഴും മിന്നിയത് പത്തരമാറ്റ് തിളക്കത്തിൽ. ബ്ലാസ്റ്റേഴ്സി​െൻറ സൂപ്പർതാരം സി.കെ. വിനീതാണ് മഡ് ഫുട്ബാളിലും മാജിക് പുറത്തെടുത്തത്. ഡി.ടി.പി.സിയുടെ സഹകരണത്തോടെ ഉൗർപ്പള്ളി നവതരംഗ് ഉൗർപ്പള്ളി വയലിൽ നടത്തിയ മഴയുത്സവത്തി​െൻറ ഭാഗമായാണ് മഡ് ഫുട്ബാൾ സംഘടിപ്പിച്ചത്. കണ്ണൂർ സ്പോർട്ടിങ് ക്ലബും കൂത്തുപറമ്പ് ജെ.കെ ക്ലബുമായാണ് മത്സരം നടന്നത്. കണ്ണൂർ സ്പോർട്ടിങ് ക്ലബിനുവേണ്ടിയാണ് സി.കെ. വിനീത് ഇറങ്ങിയത്. വോളിബാൾ താരം കിഷോർകുമാർ വിനീതി​െൻറ ടീമി​െൻറ ഗോൾ കീപ്പറുമായിരുന്നു. വിസിൽ മുഴങ്ങിയതോടെ വിനീത് മാജിക്കിനും തുടക്കമായി. 6-0ന് എതിരാളികൾ തകർന്നപ്പോൾ അഞ്ചു ഗോളുകളും നേടിയത് വിനീതാണ്. സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറഞ്ഞ കാണികളുടെ കൈയടികൾക്കിടയിലായിരുന്നു താരത്തി​െൻറ പ്രകടനം. മത്സരം പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിച്ചു. സി. ജയചന്ദ്രൻ, യു. പ്രേമൻ, കണ്ണൂർ സിറ്റി സി.െഎ പ്രമോദ്, സി.പി. അനിത, പി.കെ. ജഗന്നാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.