കണ്ണൂർ: സംഘ്പരിവാർ നടപ്പിലാക്കുന്ന ഏകാധിപത്യഭീകരതയുടെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷെന്ന് വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കണ്ണൂരിൽ വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിെൻറ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ആക്ടിങ് പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിർ സ്വാഗതം പറഞ്ഞു. ജില്ല നേതാക്കളായ പള്ളിപ്രം പ്രസന്നൻ, സി. മുഹമ്മദ് ഇംതിയാസ്, എസ്.എ.പി. അബ്ദുസലാം, ചന്ദ്രൻ മാസ്റ്റർ, ഫ്രറ്റേണിറ്റി മൂവ്മെൻറ് ഭാരവാഹികളായ ആഷിക് കാഞ്ഞിരോട്, ഫൈസൽ മാടായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.