----കണ്ണൂർ: ബൈത്തു-റഹ്മ വീടുകളിൽ പണിപൂർത്തിയായ മൂന്നു വീടുകളുടെ സമർപ്പണം വെള്ളിയാഴ്ച തളിപ്പറമ്പിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും മാഹിയിലും ശിഹാബ് തങ്ങളുടെ സമരണാർഥം നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനമാണ് നടക്കുക. വൈകീട്ട് നാലിന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വീടുകളുടെ താക്കോൽ കൈമാറ്റം നിർവഹിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് പാലക്കാട് മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ല കെ.എം.സി.സി പ്രസിഡൻറ് കെ.ടി. ഹാഷിം ഹാജി, ജനറൽ സെക്രട്ടറി സൈനുദ്ധീൻ ചേലേരി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, എൻ.യു. ഉമ്മർകുട്ടി, പി.പി. നിസ്സാർ എന്നിവർ പങ്കെടുത്തു. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.