മാർച്ച്​ നടത്തി

കണ്ണൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . സ്വതന്ത്രമായി ചിന്തിക്കുകയും ആശയപ്രചാരണം നടത്തുകയും ചെയ്യുന്നവരെ ഭയക്കുന്ന ഫാഷിസ്റ്റ് ശക്തികളാണ് ഗൗരി ലങ്കേഷിനെ വകവരുത്തിയതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനംപോലും അനുവദിക്കാത്തവരാണ് അറുകൊലയുടെ പ്രായോജകരെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി പറഞ്ഞു. ഹിന്ദുത്വ തീവ്രവാദ പ്രചാരണങ്ങള്‍ക്കെതിരേ നിലകൊണ്ട കൽബുര്‍ഗിയെയും ഗോവിന്ദ പന്‍സാരെയും നരേന്ദ്ര ധാഭോല്‍ക്കറെയും വകവരുത്തിയവര്‍തന്നെയാണ് ഗൗരി ലങ്കേഷിനെ ഇല്ലാതാക്കിയതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ പറഞ്ഞു. എതിരാളികളാല്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡൻറ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി എം.കെ. മനോഹരന്‍, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.പി.സി. രഞ്ജിത്, ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.