കണ്ണൂർ: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഗൗരി ലേങ്കഷിനെ കൊലപ്പെടുത്തിയതിലൂടെ സംഘ്പരിവാർ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസ് പറഞ്ഞു. ഒരു വശത്ത് സാമൂഹികതെമ്മാടിത്തവും മറുവശത്ത് അധികാര സ്വേച്ഛാധിപത്യവും നടത്തി ഇന്ത്യൻ ജനാധിപത്യത്തെ കൊന്നു കൊലവിളിക്കുകയാണ് സംഘ്പരിവാർ. ഇതിനെതിരെ േപാരാടാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി പി.എം. ഷെറോസ്, സെക്രട്ടറിമാരായ ടി.പി. ഇല്യാസ്, എം.ബി.എം. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.