ഇടത് മദ്യനയം കാപട്യം -ജമാഅത്തെ ഇസ്ലാമി കണ്ണൂർ: വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് മദ്യശാലകളുടെ ദൂരപരിധി 50 മീറ്ററാക്കി കുറച്ച ഇടതുസർക്കാർ തീരുമാനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. ഇടത് മദ്യനയം കാപട്യമാണ്. ടൂറിസത്തിെൻറ പേരുപറഞ്ഞ് നാട്ടിൽ മദ്യമൊഴുക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം. ഇടതുമുന്നണി പ്രഖ്യാപിച്ച മദ്യവർജനത്തോട് സർക്കാറിന് ആത്മാർഥതയുണ്ടെങ്കിൽ മദ്യത്തിെൻറ ലഭ്യത കുറക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യനയത്തിനെതിരെ ഉയരുന്ന എല്ലാ ജനകീയസമരങ്ങളെയും പിന്തുണക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. അബ്ദുൽ അസീസ്, വി.എൻ. ഹാരിസ്, കെ.പി. ആദംകുട്ടി, കെ.കെ. ഫിറോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.