ഉരുവച്ചാൽ: സി.പി.എം പ്രവർത്തകന് വെേട്ടറ്റ സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. നെല്ലൂന്നിയിൽ കഴിഞ്ഞദിവസം സി.പി.എം പ്രവർത്തകൻ ജിജീഷിനാണ് വെേട്ടറ്റത്. ആർ.എസ്.എസ് പ്രവർത്തകരായ നെല്ലൂന്നിയിലെ വൈശാഖ്, -----------കൃഷോർ എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ്ചെയ്തത്. സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നെല്ലൂന്നിയിലെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാകേന്ദ്രത്തിനും ബസ് കാത്തിരിപ്പുേകന്ദ്രത്തിനും നേരെ നടന്ന അക്രമത്തിൽ പത്ത് സി.പി.എം പ്രവർത്തകരുടെ പേരിൽ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.