പൊലീസ് സജ്ജം; റൂട്ട് മാര്‍ച്ച്

മംഗളൂരു: നിരോധനം ലംഘിച്ച് ബൈക്ക് റാലി സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമം കൈയിലെടുക്കുന്നവരെ നേരിടാന്‍ പൊലീസ് കനത്ത സന്നാഹം സജ്ജമാക്കി. വിവിധ പൊലീസ് വിഭാഗങ്ങള്‍ നഗരത്തില്‍ പലഭാഗത്തും റൂട്ട്മാര്‍ച്ച് നടത്തി. പ്ലാറ്റൂണ്‍ ദ്രുതകർമസേന,15 കണ്ടിന്‍ജൻറ് കര്‍ണാടക റിസര്‍വ് പൊലീസ്, 15 പ്ലാറ്റൂണ്‍ സിറ്റി സായുധ പൊലീസ് എന്നിവ പ്രത്യേകമായി വിന്യസിച്ചു. മറ്റു ജില്ലകളില്‍നിന്ന് ആറ് എസ്.പിമാരെയും 10 ഇന്‍സ്പെക്ടര്‍മാരെയും ഇവരെ നിയന്ത്രിക്കാന്‍ നിയോഗിച്ചു. മംഗളൂരുവിലേക്കുള്ള ബൈക്ക് റാലികള്‍ ജില്ല അതിർത്തിയില്‍ തടയുന്നതിന് പൊലീസ് ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു. നിയമം കൈയിലെടുക്കാന്‍ ആര് ശ്രമിച്ചാലും പൊലീസ് ശക്തമായി നേരിടുമെന്ന് ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ പറഞ്ഞു. എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയും പോഷകസംഘടനകളും നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച ബൈക്ക് റാലി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.