ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു ഗൗരി- -മന്ത്രി ഖാദര്‍ മംഗളൂരു: ഗൗരി ലങ്കേഷ് ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നുവെന്ന് ഭക്ഷ്യ -പൊതുവിതരണ മന്ത്രി യു.ടി. ഖാദര്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി. ജനാര്‍ദന പൂജാരി വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആസൂത്രണംചെയ്ത് നടത്തിയ കൊലപാതകമാണെന്ന് സാഹചര്യം സൂചിപ്പിക്കുന്നു. എന്നാല്‍, സംഭവം നടന്നയുടന്‍ വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത് പിന്നിലെ കാരണം അറിയില്ലെന്നാണ്. പൊലീസും ഇൻറലിജന്‍സും തെൻറ കീഴിലായിരിക്കെ മുഖ്യമന്ത്രി അങ്ങനെയല്ല പ്രതികരിക്കേണ്ടിയിരുന്നതെന്ന് പൂജാരി പറഞ്ഞു. ദക്ഷിണ കന്നട ജില്ല പത്രപ്രവര്‍ത്തക യൂനിയന്‍ നേതൃത്വത്തില്‍ മംഗളൂരുവില്‍ ഡി.സി ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ശ്രീനിവാസ നായക്, താരാനാഥ് കാപ്പിക്കാട്, ഹരിഷ് റൈ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.