കേളകം: കഴിഞ്ഞ ഞായറാഴ്ച കാണാതായ യുവാവിെൻറ മൃതദേഹം മുട്ടുമാറ്റിയിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. അടക്കാത്തോട് സ്വദേശി വട്ടോട്ടുതറപ്പേൽ പരേതനായ കുര്യാച്ചൻ-മേരി ദമ്പതികളുടെ മകൻ ജിജുവാണ് (35) മരിച്ചത്. ഇയാളെ കാണാതായതായി ബന്ധുക്കൾ കേളകം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച രാവിലെ 11ഒാടെ അടക്കാത്തോട് മുട്ടുമാറ്റിക്കുസമീപം ചീങ്കണ്ണിപ്പുഴയിൽ ആറ്റുവഞ്ചിയിൽ ഉടക്കിയനിലയിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചിട്ടും പൊലീസ് സഹായിച്ചില്ലെന്നും മണിക്കൂറുകൾ വൈകിയാണ് എത്തിയതെന്നും നാട്ടുകാർ പരാതിപ്പെട്ടു. കലാകാരനായ ജിജു, ചാനലുകളിൽ കലാസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. സഹോദരങ്ങൾ: ബൈജു, ജിൻസി. മൃതദേഹം വ്യാഴാഴ്ച അടക്കാത്തോട് സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.