ഗൗരി ല​േങ്കഷി​െൻറ കൊലപാതകം സി.ബി.​െഎയോ എൻ.​െഎ.എയോ അന്വേഷിക്കണമെന്ന്​ യെദിയൂരപ്പ

കണ്ണൂർ: ഗൗരി ലേങ്കഷി​െൻറ കൊലപാതകം സി.ബി.െഎയോ എൻ.െഎ.എയോ അന്വേഷിക്കണമെന്ന് ബി.ജെ.പി കർണാടക പ്രസിഡൻറ് ബി.എസ്. യെദിയൂരപ്പ. തളിപ്പറമ്പിൽ സ്വകാര്യചടങ്ങിനെത്തിയപ്പോഴാണ് ഗൗരി ലേങ്കഷി​െൻറ മരണത്തിൽ അദ്ദേഹം പ്രതികരിച്ചത്. കൽബുർഗിയുടെ കൊലപാതകം കഴിഞ്ഞ് രണ്ടുവർഷത്തോളമായിട്ടും ഒരാളെപ്പോലും പിടികൂടിയില്ല. ഇതിനുശേഷം വിവിധ രാഷ്ട്രീയ അക്രമങ്ങളിലായി 20 ചെറുപ്പക്കാർ കൊല്ലപ്പെട്ടു. എന്നാൽ, ഒരാൾപോലും അറസ്റ്റിലായിട്ടില്ല. ഇതെല്ലാം തെളിയിക്കുന്നത് ക്രമസമാധാനകാര്യങ്ങളിൽ കർണാടക സർക്കാർ വൻ പരാജയമാണെന്നാണ്. ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാർ സംഘടനകളാണെന്ന് പറയുന്നത് ശരിയല്ല. അത് ചില പ്രത്യേക കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്ന പ്രതികരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.