തലശ്ശേരി: പി.പി. സുജേഷ് എഴുതി പ്ലാവില ബുക്സ് പ്രസിദ്ധീകരിച്ച 'ഒരേ വഴികളിൽ പിരിഞ്ഞവർ' കവിതസമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു. തലശ്ശേരി പ്രസ്ഫോറം ഹാളിൽ നടന്ന ചടങ്ങിൽ എ.പി. ജ്യോതിർമയി ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ കെ.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. രാജേഷ് കരിപ്പാൽ, ടി.കെ. സതീശൻ, പൊന്ന്യം ചന്ദ്രൻ, പ്രദീപ് പുതുക്കുടി, കാരായി ബാലൻ, കെ.വി. പവിത്രൻ, ശ്രീജിത്ത് ചോയൻ, ടി. സുധീർ, കെ.പി. സദുമാസ്റ്റർ, എൻ. ധനഞ്ജയൻ, പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. പി.പി. സുജേഷ് മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.