തലശ്ശേരി: പൊന്ന്യം പറാങ്കുന്നിലെ സര്‍ക്കസ് കൂടാരത്തില്‍ നടക്കുന്ന സര്‍ക്കസ്-സിനിമ പ്രദര്‍ശനത്തിെൻറ രണ്ടാംദിനം സര്‍ക്കസ് കലാകാരന്മാരുമായി ഓര്‍മത്തമ്പ് എന്നപേരിൽ നടന്ന മുഖാമുഖം കെ.പി. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരൻ കൂരാറത്ത് അധ്യക്ഷത വഹിച്ചു. ഗ്രാൻഡ് സര്‍ക്കസ് ഉടമ ചന്ദ്രന്‍ മുഖ്യാതിഥിയായി. പി. വിജേഷ് സംസാരിച്ചു. പൊന്ന്യത്തെ 14 സര്‍ക്കസ് കലാകാരന്മാെര ആദരിച്ചു. ആരവം സിനിമ പ്രദര്‍ശിപ്പിച്ചു. വ്യാഴാഴ്ച ജോക്കര്‍ ചലച്ചിത്ര പ്രദര്‍ശനത്തോടെ സമാപിക്കും. 10ന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാര സമര്‍പ്പണത്തോടനുബന്ധിച്ചാണ് സര്‍ക്കസ്-സിനിമ പ്രദര്‍ശനം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.