ചതയ ദിനാഘോഷം

കൂത്തുപറമ്പ്: ചതയ ദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് പഴയനിരത്ത് ശ്രീനാരായണഗുരു സേവാസംഘത്തി​െൻറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവൻ സ്കൂൾ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് കലാസാഹിത്യ മത്സരങ്ങൾ നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പായസദാനവും നടന്നു. സമാപന സമ്മേളനത്തിൽ എംബ്രോളി കുമാരൻ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ മുഖ്യപ്രഭാഷണം നടത്തി. കൊല്ലനാണ്ടി കൃഷ്ണൻ, കെ.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.