കണ്ണൂർ: അവശരും ആലംബഹീനരുമായവർക്ക് തണലേകുന്ന അഴീക്കോട് സോപാനം ചാരിറ്റബിൾ ട്രസ്റ്റ് വയോജനസദനത്തിെൻറ 10ാം വാർഷികാഘോഷം ഒമ്പതിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് ഇന്നവേറ്റീവ് ഇൻറർനാഷനൽ ഫർണിച്ചർ ഹബ് മാനേജിങ് ഡയറക്ടർ കെ.പി. രവീന്ദ്രൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ മധുസൂദനൻ കണ്ണോത്ത് അധ്യക്ഷത വഹിക്കും. ഒാണാഘോഷവും പുതുവസ്ത്രവിതരണവും രാകേഷ് കണ്ണൂരിെൻറ നേതൃത്വത്തിൽ കരോക്കെ ഗാനമേളയും നടക്കും. 2008ൽ സ്ഥാപിതമായ വയോജനമന്ദിരവും ബാലമന്ദിരവും അഗതികളെ സംരക്ഷിക്കുന്നതിനൊപ്പം നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്. കുട്ടികളുടെ മാനസികവളർച്ചക്കുള്ള പരിശീലന ക്ലാസുകളും നടത്തുന്നുണ്ട്. വാർത്താസമ്മേളനത്തിൽ മധുസൂദനൻ കണ്ണോത്ത്, പി. ശേഖരൻ, ഇ. അരവിന്ദാക്ഷൻ, അഡ്വ. ബാഗേഷ്, കെ.പി. രവീന്ദ്രൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.