റോഡരി​കിലെ മരംവീണ് പരിക്കേറ്റയാൾ മരിച്ചു

പയ്യന്നൂർ: റോഡരികിലെ മരംവീണ് പരിക്കേറ്റയാൾ മരിച്ചു. പെരുമ്പ ജുമുഅത്ത് പള്ളിയിലെ മുൻ ജീവനക്കാരനായ പയ്യന്നൂർ ടൗൺ ടാക്സി സ്റ്റാൻഡിന് സമീപത്തെ കെ.പി. ഇബ്രാഹീമാണ് (73) മരിച്ചത്. ജൂൺ അഞ്ചിന് രാത്രിയായിരുന്നു അപകടം. പെരുമ്പ കൈരളി ഹോട്ടലിന് സമീപത്തെ റോഡരികിലുള്ള ആൽമരമാണ് ഇബ്രാഹീമി​െൻറ ദേഹത്ത് വീണത്. പരിക്കേറ്റ ഇയാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പി.കെ. ജമീല. മക്കൾ: ഫിറോസ് (പയ്യന്നൂർ ലുലു ഒപ്റ്റിക്കൽ സ്), ജർമീസ്, റബീസ്. മരുമക്കൾ: ഉസ്മാൻ (കോഴിക്കോട്), സാജിദ് (കണ്ണൂർ), റംസി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.