വർഗീയതക്കെതിരെ സമൂഹ ചിത്രരചന

കേളകം: സെപ്റ്റംബർ ആറുമുതൽ 12വരെ നടക്കുന്ന വർഗീയവിരുദ്ധ കാമ്പയി​െൻറ ഭാഗമായി പുരോഗമന സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സമൂഹ ചിത്രരചന സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് ഇ.പി. ഐസക് ഉദ്ഘാടനം ചെയ്തു. കെ.സി. ബാബു അധ്യക്ഷത വഹിച്ചു. കെ.പി. ഷാജി, സി.വി. ധനേഷ് എന്നിവർ സംസാരിച്ചു. സി.എം.ജെ, അമൃത കേളകം തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. വർഗീയവാദികളാൽ കൊലചെയ്യപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ആയ ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചു. ഓണാഘോഷവും ഓണസദ്യയും പേരാവൂർ: ഡി.വൈ.എഫ്.ഐ ചാണപ്പാറ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓണസദ്യയും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ േബ്ലാക്ക് സെക്രട്ടറി കെ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കെ. സുജീഷ് അധ്യക്ഷത വഹിച്ചു. കണിച്ചാർ പഞ്ചായത്ത് അംഗങ്ങളായ എം.കെ. സുരേന്ദ്രൻ, വിനോയ് വിളയാനിക്കൽ, പ്രിൻസി ജോബി, ഡി.വൈ.എഫ്.ഐ കണിച്ചാർ മേഖലാ സെക്രട്ടറി കെ.വി. രോഹിത്, കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയർമാൻ എം.എസ്. അമൽ, ഭാസ്കരൻ കൊയിലോത്ത് എന്നിവർ സംസാരിച്ചു. വിനു പുതുമംഗലത്ത് സ്വാഗതവും ശ്യാം കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.